Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ എ.ഐ ക്യാമറകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം.



സംസ്ഥാനത്ത് എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നില്‍ വന്‍ അഴിമതിയെന്നാരോപിച്ച്  പാലായില്‍ എ.ഐ ക്യാമറകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം.  പാലായിലെ ആറ് കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന  എ.ഐ   ക്യാമറകള്‍ക്ക് മുന്നില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. പാലാ- പൊന്‍കുന്നം പാലത്തിനു സമീപമുള്ള എ.ഐ ക്യാമറക്ക് മുമ്പില്‍ പാലാ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍.വി ജോസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി ധര്‍ണ ഉദ്ഘാടനം ചെയ്തു. V K സുരേന്ദ്രന്‍, ഷോജി ഗോപി , പ്രിന്‍സ് വി.സി, ബിജോയി എബ്രാഹം,ജോസഫ് പുളിക്കന്‍, മായ രാഹുല്‍ ,വക്കച്ചന്‍ മേനാംപറമ്പില്‍, രാഹുല്‍ പി.എന്‍.ആര്‍, കിരണ്‍ മാത്യു, അര്‍ജുന്‍ സാബു, അലോഷി റോയി, ബാബു കുഴിവേലി, മനോജ് വള്ളിച്ചിറ, സത്യന്‍ തോപ്പില്‍, അലക്‌സ് ചാരംതൊട്ടിയില്‍, തോമാച്ചന്‍ പുളിന്താനം, ആന്റണി വള്ളിക്കാട്ടില്‍, ശശി പ്ലാത്തോട്ടത്തില്‍, ജിതിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments