പാലായില്‍ അന്തര്‍സംസ്ഥാന ബസ്സുകളുടെ ബോര്‍ഡിംഗ് പോയന്റില്‍ നഗരസഭാ ട്രാഫിക് ക്രമീകരണ സമിതി പുതിയ ക്രമീകരണങ്ങളേര്‍പെടുത്തി. ജനറല്‍ ആശുപത്രിക്കു സമീപത്തെ ബോര്‍ഡിംഗ് പോയിന്റ് ജൂണ്‍ 12 മുതല്‍ കിഴതടിയൂര്‍ ബൈപാസ് റോഡിലേക്കു മാറ്റാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ട്രാഫിക്ക് ക്രമീകരണ സമിതി തീരുമാനിച്ചിരുന്നു എന്നാല്‍ വെയിറ്റിംഗ് ഷെഡ് , ടോയ്‌ലറ്റ് എന്നിവ ഇല്ലെന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തിരയോഗം ചേര്‍ന്ന് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയായിരുന്നു. വിവിധ ആവശ്യങ്ങളും പരാതികളും വിശദമായി ചര്‍ച്ച ചെയ്ത് തീരുമാനങ്ങള്‍ എടുത്തതായും പന്ത്രണ്ടാം തീയതി മുതല്‍ തീരുമാനങ്ങള്‍ നടപ്പിലാക്കുമെന്നും നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ പറഞ്ഞു. പുതിയ തീരുമാനമനുസരിച്ച് കോട്ടയം ഭാഗത്തു നിന്ന് വരുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ ബോര്‍ഡിങ് പോയിന്റ് ആയി പാലാ നഗരത്തില്‍ മുന്‍സിപ്പല്‍ ലൈബ്രറിയുടെ എതിര്‍വശത്തുള്ള ബസ് ബേ ഉപയോഗിക്കുന്നതിനു തീരുമാനിച്ചു. പൊന്‍കുന്നം ഭാഗത്തു നിന്നും വരുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ മുന്‍ തീരുമാനപ്രകാരം കിഴതടിയൂര്‍ ബൈപാസില്‍ ബോര്‍ഡിങ് പോയിന്റ് ആയി ഉപയോഗിക്കണം. ബസ് പാര്‍ക്ക് ചെയ്യുന്ന പരമാവധി സമയം 15 മിനിറ്റ് മാത്രമായിരിക്കും. ടൗണിലെ ബസ് സര്‍വീസുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തിരമായി ബസ് ഓണേഴ്‌സ് അസോസിയേഷന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചതായും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. ബൈപാസില്‍ ടോയ്‌ലറ്റും, വെയിറ്റിംഗ് ഷെഡും സ്ഥാപിക്കുന്നതുവരെയാണ് ക്രമീകരണങ്ങളേര്‍പ്പെടുത്തിയിരിക്കുന്നത്.





0 Comments