Breaking...

9/recent/ticker-posts

Header Ads Widget

കലുങ്ക് നിര്‍മാണം പുരോഗമിക്കുന്നതിനിടെ ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ ഭാഗത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കുഴി



പാലാ കെ.എസ്.ആര്‍.ടി.സിയ്ക്ക് സമീപം കലുങ്ക് നിര്‍മാണം പുരോഗമിക്കുന്നതിനിടെ, ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായ ഭാഗത്ത് ദിവസങ്ങള്‍ക്കുള്ളില്‍ കുഴി രൂപപ്പെട്ടു. തിരക്കേറിയ റോഡില്‍ പകുതി ഭാഗം ബ്ലോക്ക് ചെയ്ത് സ്ലാബ് വാര്‍ത്തശേഷം ഈ ഭാഗത്ത് കൂടി വാഹനങ്ങള്‍ കടത്തിവിടുകയായിരുന്നു. ഇപ്പോള്‍ മറു സൈഡിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. അതിനിടെയാണ് ആദ്യഘട്ട നിര്‍മ്മാണം നടത്തിയ ഭാഗത്ത് കോണ്‍ക്രീറ്റ് ഇളകി കുഴി രൂപപ്പെട്ടത്. സ്ലാബിനു മുകളില്‍ കുഴി രൂപപ്പെട്ടതിന് പിന്നില്‍ നിര്‍മാണത്തിലെ അപാകതയാണെന്ന സംശയവും ഉയരുന്നുണ്ട്. സ്ലാബും, റോഡും ചേരുന്ന ഭാഗത്തും വലിയ കട്ടിംഗ് ഉണ്ടായിരുന്നത് സമീപത്തെ ഓട്ടോ ഡ്രൈവര്‍മാര്‍ കല്ലും, മണ്ണുമിട്ടാണ് അടച്ചത്. ഇത് മഴ പെയ്യുന്നതോടെ ഒഴുകി പോകുന്നുമുണ്ട്. കുഴിയും ,സ്‌ളാബ് കട്ടിംഗും ഇവിടെ ഗതാഗത കുരുക്കിനും കാരണമാകുന്നുണ്ട്. മെയ് 9-നാണ് മഹാറാണി ജംഗ്ഷന് സമീപം റോഡ് പൊളിച്ച് കലുങ്ക് നിര്‍മാണം ആരംഭിച്ചത്. കെ.എസ്.ആര്‍.ടി.സി ഭാഗത്തെ സ്ഥിരമായ വെള്ളക്കെട്ടിന് പരിഹാരമെന്ന നിലയിലാണ് കലുങ്ക് പൊളിച്ച് വലിയ കലുങ്കായി നിര്‍മിക്കുന്നത്. ഒരു മാസം പിന്നിട്ടെങ്കിലും ജോലികള്‍ പൂര്‍ത്തിയായിട്ടില്ല.




Post a Comment

0 Comments