ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാലാ നഗരസഭയില്‍ വൃക്ഷത്തൈ വിതരണം നടന്നു. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു. മാവ്, വാളംപുളി, മണിമരുത്, നീര്‍മരുത്, ചന്ദനം, കൂവളം തുടങ്ങി 15 ഇനത്തില്‍പ്പെട്ട 3870 തൈകളാണ് വിതരണം ചെയ്യുന്നത്. നഗരസഭാ പരിധിയിലെ മുഴുവന്‍ വാര്‍ഡുകളിലും വൃക്ഷത്തൈ വിതരണം ചെയ്യുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു. നഗരസഭ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഷാജു വി. തുരുത്തന്‍, നഗരസഭാംഗങ്ങളായ അഡ്വ. ബിനു പുളിക്കക്കണ്ടം, ജോസ് എടേട്ട്, നഗരസഭ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments