Breaking...

9/recent/ticker-posts

Header Ads Widget

ഹരിത സഭ സംഘടിപ്പിച്ചു.



പാല നഗരസഭയുടെ നേതൃത്വത്തില്‍ ഹരിത സഭ സംഘടിപ്പിച്ചു. നഗരസഭ ഓഫീസ് അംഗത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഹരിത സഭയുടെ ഉദ്ഘാടനം പാല നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉദ്ഘാടനം ചെയ്തു  മാലിന്യമുക്ത നവകേരള ക്യാമ്പയിന്റെ ഭാഗമായി ബന്ധപ്പെട്ട് നാളിതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ അവലോകനവും  നവീന ആശയങ്ങളുടെ പങ്കുവയ്ക്കലുമാണ് ഹരിത സഭയിലൂടെ ലക്ഷ്യമിടുന്നത്. വിവിധ സെക്ഷനുകള്‍ ആയി തിരിച്ചു മാലിന്യ സംസ്‌കരണത്തിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങളും തുടര്‍പ്രവര്‍ത്തന പദ്ധതികളും അവതരിപ്പിച്ച് ജനകീയ അഭിപ്രായങ്ങള്‍ സ്വീകരിക്കുക എന്നതാണ് ഹരിത സഭ ലക്ഷ്യമിടുന്നതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പറഞ്ഞു.  ചടങ്ങില്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജു വി തുരുത്തന്‍ അധ്യക്ഷനായിരുന്നു. ശുചിത്വമിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഡോക്ടര്‍ ഗീതാദേവി പരിസ്ഥിതി ദിന സന്ദേശം നല്‍കി. ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് ,  കൗണ്‍സിലര്‍മാരായ മായാപ്രദീപ് ,ബിന്ദു മനു , ജോസ് ഇടേട്ട് , നഗരസഭാ സെക്രട്ടറി ജൂഹി മരിയ ടോം , സൗമ്യ അജയ് , ജോസ് എബ്രഹാം  തുടങ്ങിയവര്‍പങ്കെടുത്തു.




Post a Comment

0 Comments