Breaking...

9/recent/ticker-posts

Header Ads Widget

ലോകപരിസ്ഥിതി ദിനാചരണ പരിപാടികളുടെ പാലാ രൂപതാ തല ഉദ്ഘാടനം



ലോകപരിസ്ഥിതി ദിനാചരണ പരിപാടികളുടെ പാലാ രൂപതാ തല ഉദ്ഘാടനം പാലാ ചേര്‍പ്പങ്കല്‍ മാര്‍ സ്റ്റീവാ മെഡി സിറ്റിയില്‍ നടന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദഘാടനം നിര്‍വഹിച്ചു. മനുഷ്യ ജീവന്റെ മഹത്വം ഉള്‍ക്കൊണ്ടുള്ളതാവണം പരിസ്ഥിതി സംരക്ഷണമെന്ന് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. മനുഷ്യര്‍ക്കൊപ്പം മറ്റു ജന്തു വര്‍ഗ്ഗങ്ങള്‍ക്കും ജീവിക്കാനവകാശമുണ്ടന്നും എന്നാല്‍ മനുഷ്യ ജീവന്റെ മഹത്വം ഉയര്‍ത്തി പിടിക്കുന്നതാവണം പരിസ്ഥിതി സംരക്ഷണമെന്നും ബിഷപ്പ് തുടര്‍ന്നു പറഞ്ഞു. മെഡിസിറ്റി മാനേജിങ്ങ് ഡയറക്ടര്‍ മോണ്‍. ഡോ.ജോസഫ് കണിയോടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ എഞ്ചിനീയര്‍ ബിജു ബി, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍ , മെഡിസിറ്റി ഡയറക്ടര്‍മാരായ ഫാ.ജോസ് കീരഞ്ചിറ, ഫാ. ഇമ്മാനുവല്‍ പാറേക്കാട്ട്, ഫാ.മാത്യു ചേന്നാട്ട്, ഫാ. അഗസ്റ്റ്യന്‍ കൊഴുപ്പന്‍കുറ്റി, ഫാ.തോമസ് മണ്ണൂര്‍, ഡോ. പൗളിന്‍ ബാബു,ഡോ. സാബു ,ഡി മാത്യു,ഡാന്റീസ് കൂനാനിക്കല്‍ , ഡോ.രശ്മി നായര്‍ , ജസ്റ്റിന്‍ തോമസ്, അനൂപ് ചാക്കോ , മെര്‍ളി ജയിംസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ അഗ്രിമ സെന്‍ട്രല്‍ കാര്‍ഷിക നഴ്‌സറിയുടെ ആഭിമുഖ്യത്തില്‍ വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഫലവൃക്ഷ തൈകള്‍, പച്ചക്കറി തൈകള്‍ എന്നിവയുടെ വിതരണവും തൈനടീലുംനടന്നു.




Post a Comment

0 Comments