ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലാ സബ്ജയിലില്‍ അന്തേവാസികളും ജയില്‍ അധികൃതരും ചേര്‍ന്ന് കൃഷിത്തോട്ടം ഒരുക്കി. ജയിലിന് പിന്നിലുള്ള 15 സെന്റ് സ്ഥലത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടം പൊളിച്ചു മാറ്റിയ ഭാഗത്താണ് കൃഷിയിടം നിര്‍മ്മിച്ചിരിക്കുന്നത്. കൃഷിയിടത്തിനൊപ്പം പക്ഷി സങ്കേതവും ഒരുക്കിയിട്ടുണ്ട്. ജയിലിലെ ഭക്ഷണ അവശിഷ്ടങ്ങളെ കമ്പോസ്റ്റ് വളമാക്കിയാണ് കൃഷിയുടെ പരിപാലനം. പ്ലാവ് ,തേക്ക്, മഹാഗണി എന്നിവയാണ് നട്ടിരിക്കുന്നത്. വിവിധ ഇനം പച്ചക്കറി തൈകളും കൃഷിയിടത്തില്‍ ഗ്രോബാഗുകളില്‍ ക്രമീകരിച്ചിട്ടുണ്ട് .പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കൃഷിയിടത്തില്‍ മരം നടീലിന്റെ ഉദ്ഘാടനം മാണി സികാപ്പന്‍ MLA നിര്‍വഹിച്ചു. പച്ചക്കറിത്തൈ നടീല്‍ പാല RDO. രാജേന്ദ്ര ബാബു നിര്‍വഹിച്ചു. പാല കുടുംബ കോടതി ജഡ്ജ് അയൂബ് ഖാന്‍ മുഖ്യ അതിഥിയായിരുന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ , കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം, മരിയസദനം സന്തോഷ് , കൗണ്‍സിലര്‍മാരായ ലിസി കുട്ടി മാത്യു , തോമസ് പീറ്റര്‍ ,ബൈജു കൊല്ലംപറമ്പില്‍ ,എല്‍ ഡി എഫ് നേതാക്കളായ ബാബു കെ ജോര്‍ജ് , പി കെ ഷാജ കുമാര്‍ , ഷാര്‍ളി മാത്യു ജയില്‍ സൂപ്രണ്ട് സി ഷാജി എന്നിവര്‍ പരിപാടികളില്‍ പങ്കെടുത്തു.


.webp)


0 Comments