വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും, യുവതിയില്‍ നിന്ന് പണവും, സ്വര്‍ണവും അടക്കം ലക്ഷങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കളത്തൂകടവ് ഭാഗത്ത് താഴത്തേടത്ത് അമല്‍ ദാസ് (28) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പെരുമ്പായിക്കാട് സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും, പണവും, സ്വര്‍ണവും അടക്കം 16,61,000 ത്തോളം രൂപ കബളിപ്പിച്ചു കൈക്കലാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ വിവാഹം കഴിക്കാതെ മറ്റൊരു വിവാഹം കഴിക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതി കോട്ടയം വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയും , ഇതറിഞ്ഞ ഇയാള്‍ ഒളിവില്‍ പോവുകയും ചെയ്തു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ വയനാട് തിരുനെല്ലി ഭാഗത്ത് നിന്ന് പിടികൂടുകയായിരുന്നു. കോട്ടയം വെസ്റ്റ് സ്റ്റേഷന്‍ എസ്.ഐ ശ്രീജിത്ത് റ്റി, രാജേഷ് കെ.കെ, സജികുമാര്‍, എ.എസ്.ഐ സജി ജോസഫ് എന്നിവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.





0 Comments