പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലും പാതയോരങ്ങള്‍ കാടുകയറുന്നത് ജനങ്ങളെ വലയ്ക്കുന്നു. റോഡില്‍കൂടി വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ കാല്‍നട യാത്രികര്‍ റോഡ് വശങ്ങളിലെ കാടുകളില്‍ കയറി നില്‍ക്കേണ്ട അവസ്ഥയാണ്. കിടങ്ങൂര്‍ കൂത്താട്ടുകുളം കെ ആര്‍ നാരായണന്‍ റോഡില്‍ മിക്ക ഭാഗങ്ങളിലും ഇതാണ് അവസ്ഥ . കൂടാതെ പാലായിലും സമീപപ്രദേശങ്ങളിലും ഉള്ള മിക്ക റോഡുകളുടെയും വശങ്ങള്‍ കാടുപിടിച്ച നിലയിലാണ് . രണ്ടു വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നു പോകാന്‍ പറ്റാതെ വരുമ്പോള്‍ കാല്‍ നടയാത്രക്കാര്‍ കാടിനുള്ളിലേക്ക് കയേറണ്ടിവരും. വളവുകളില്‍ എതിരെ വരുന്ന വാഹനങ്ങളെ കാണാനാവാത്ത സാഹചര്യമാണ് ഉള്ളത്. കാല്‍ നടയാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിലാകുന്നത് . തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ മുന്‍കാലങ്ങളില്‍ കാട് വെട്ടി തെളിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളെയും ഇപ്പോള്‍ റോഡ് ശുചീകരണത്തിന് അയയ്ക്കുന്നില്ല. കാട് മൂടിയ ഇടങ്ങളില്‍ മാലിന്യം തള്ളുന്നതും പതിവ് കാഴ്ചയാണ്. പാതയോരങ്ങളിലെ കാട് നീക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന്ആവശ്യമുയരുകയാണ്.


.webp)


0 Comments