Breaking...

9/recent/ticker-posts

Header Ads Widget

റോഡില്‍ കിടക്കുന്ന മരംനീക്കം ചെയ്യണം എന്ന് ആവശ്യം



ഗതാഗത തടസ്സത്തിനും അപകടങ്ങള്‍ക്കും കാരണമാകുംവിധം റോഡില്‍ കിടക്കുന്ന മരംനീക്കം ചെയ്യണം എന്ന് ആവശ്യം ശക്തമാകുന്നു. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര കിഴക്കേനടയ്ക്ക് സമീപമാണ് മരം റോഡില്‍ വീണ് കിടക്കുന്നത്. കഴിഞ്ഞ ഒരാഴ്ച മുമ്പ് വെട്ടി  നീക്കിയ കൂറ്റന്‍  തണല്‍മരമാണ് അപകട ഭീഷണി ഉയര്‍ത്തി റോഡില്‍ കിടക്കുന്നത്. ബന്ധപ്പെട്ടവര്‍ ഇത് നീക്കം ചെയ്യാത്തത് മൂലം രാത്രികാല വാഹന യാത്രികര്‍ ഇവിടെ അപകടത്തില്‍പെടാന്‍ സാധ്യതയേറെയാണ്.  വഴിയില്‍ നിന്നും നീക്കാന്‍ ചെയ്യാതെ കിടക്കുന്ന മരം പകല്‍സമയത്തുപോലും  ഗതാഗതക്കുരുക്കനു കാരണമാകുന്നുണ്ട്.




Post a Comment

0 Comments