തെരുവുനായ കടിച്ചു കണ്ണൂരില്‍ ഒരു കുട്ടി മരിക്കാന്‍ ഇടയായ ദാരുണ സംഭവം കേരളത്തെ ഞെട്ടിക്കുന്നതാണെന്നും, തെരുവുനായ നിയന്ത്രണത്തില്‍ സര്‍ക്കാരിന്റെ കെടുകാര്യസ്ഥയുടെ ഇരയാണെണ് കണ്ണൂരില്‍ മരണപെട്ട കുട്ടിയെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. കേരളത്തില്‍ തെരുവുനായ ആക്രമണം നിത്യ സംഭവമായി മാറിയിരിക്കുകയാണെന്നും സര്‍ക്കാര്‍ അലംഭാവം അവസാനിപ്പിച്ച് തെരുവുനായ നിര്‍മാര്‍ജനത്തിന് നടപടി സ്വീകരിക്കണമെന്നും സജി ആവശ്യപ്പെട്ടു. ത്രിതല പഞ്ചായത്തുകള്‍ തെരുവുനായ നിയന്ത്രിക്കാന്‍ എബിസി പ്രോഗ്രാം നടത്തുമെന്നും , തെരുവുനായ്ക്കളെ അടച്ചിട്ട് സംരക്ഷിക്കുമെന്നും ഉള്ള പ്രഖ്യാപനം പാഴ്‌വാക്കായി മാറിയിരിക്കുകയാണെന്നും ഇതിന്റെ പേരില്‍ കോടികളുടെ അഴിമതി മാത്രമാണ് നടക്കുന്നതെന്നും എന്നും സജി ആരോപിച്ചു. സര്‍ക്കാര്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ കേരളത്തിലെ പൊതുജനങ്ങള്‍ ഇവയെ പ്രതിരോധിക്കാന്‍ രംഗത്തിറങ്ങുകയാണ് വേണ്ടതെന്നും സജി അഭിപ്രായപ്പെട്ടു.





0 Comments