രാമപുരം പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള സോളാര്‍ ലൈറ്റിന്റെ ബാറ്ററി മോഷ്ടിച്ച കേസില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടനാട് നല്ലന്‍കുഴിയില്‍ ജയേഷ് എന്‍.എസ് (33), രാമപുരം ഓലിക്കല്‍ മനു ജേക്കബ് (31), കുറിഞ്ഞി കുര്യനാത്ത് വയലില്‍ മനോജ് ജോസഫ് (43) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞദിവസം രാമപുരം പഞ്ചായത്തിന്റെ മേതിരി ഭാഗത്തുള്ള ഏറത്ത് കവല ഭാഗത്തും, പാലച്ചുവട് കവല ഭാഗത്തും സ്ഥാപിച്ചിരുന്ന സോളാര്‍ ലൈറ്റുകളുടെ ബാറ്ററി മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു. പഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. രാമപുരം സ്റ്റേഷന്‍ എസ്.ഐ ജിഷ്ണു എം.എസ്, മനോജ് പി.വി, സജീര്‍ കെ.എം, എ.എസ്.ഐ വിനോദ് കുമാര്‍ ജി എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി.





0 Comments