Breaking...

9/recent/ticker-posts

Header Ads Widget

പരിസ്ഥിതി ബോധവത്കരണ റാലിയും ഈരാറ്റുപേട്ട ഗവണ്മെന്റ് ആശുപത്രി ശുചീകരണവും നടത്തി .



അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജ് കൊമേഴ്സ് ഡിപ്പാര്‍ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ബോധവത്കരണ റാലിയും ഈരാറ്റുപേട്ട ഗവണ്മെന്റ് ആശുപത്രി ശുചീകരണവും നടത്തി . കോളേജ് അങ്കണത്തില്‍ നിന്നും ആരംഭിച്ച റാലി മാനേജര്‍ ഫാ അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.  പ്രിന്‍സിപ്പല്‍ ഡോ സിബി ജോസഫ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ ജിലു ആനി ജോണ്‍ , ബര്‍സാര്‍ ഫാ ബിജു കുന്നക്കാട്ട്, ഡിപ്പാര്‍ട്‌മെന്റ് മേധാവി പ്രൊഫ ബേബി മാത്യു എന്നിവര്‍ സംസാരിച്ചു. റാലി അരുവിത്തുറ ഫൊറോനാ പള്ളി അങ്കണത്തില്‍ എത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പരിസ്ഥിതി ബോധവല്‍കരണ സന്ദേശങ്ങളുമായി ഫ്‌ലാഷ് മോബ് അവതരിപ്പിച്ചു. ഈരാറ്റുപേട്ട ഗവണ്‍മെന്റ് ആശുപത്രി ശുചീകരിച്ച ശേഷം മാലിന്യ നിക്ഷേപത്തിനായി ബിന്‍  നല്‍കി.




Post a Comment

0 Comments