പാലാ സെന്റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ നേച്ചര്‍ ക്ലബ്ബിന്റെയും എന്‍.എസ്.എസ് യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണം നടത്തി. സെന്റ് തോമസ് ഹൈസ്‌കൂള്‍ പരിസരത്ത് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. ബീനാ മാത്യു വൃക്ഷത്തെ നട്ടു കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. ടി. സി. തങ്കച്ചന്‍, നേച്ചര്‍ ക്ലബ്ബിന്റെ കോഡിനേറ്ററായ ഡോ. ബിന്ദു ഡേവിഡ്, സെന്റ് തോമസ് ഹൈസ്‌കൂള്‍ അധ്യാപകര്‍ എന്നിവര്‍ പ്രോഗ്രാമില്‍ സന്നിഹിതരായിരുന്നു. കോളേജിലെ എന്‍എസ്എസ് വോളണ്ടിയേഴ്‌സ് കോളേജ് പരിസരം വൃത്തിയാക്കുകയും പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തു. എന്‍ എസ് എസ് വോളണ്ടിയര്‍ സെക്രട്ടറി ലിന്റാ എല്‍ദോസ്, സന്ദീപ് കുമാര്‍ വി, ജെഫിന്‍ ജോസ് ജെയിംസ്, മെറിയ വെറോണിക്ക സാം, അലീന എലിസബത്ത്, ആതിര മോഹന്‍ എന്നിവര്‍ പ്രോഗ്രാമിന്നേതൃത്വംനല്‍കി.





0 Comments