ഏറ്റുമാനൂര്‍ നഗരസഭയില്‍ സ്ട്രീറ്റ് ലൈററ്റ് വിവാദം വീണ്ടും ഉയരുന്നു. നഗരസഭയിലെ 35 വാര്‍ഡുകളിലും സ്ട്രീറ്റ് ലൈറ്റുകള്‍ മെയ് മാസം പത്തിന് മുന്‍പായി സ്ഥാപിക്കുവാന്‍ ബന്ധപ്പെട്ട കൗണ്‍സര്‍മാര്‍ക്ക് 25 ലൈറ്റുകള്‍ വീതം നല്‍കുമെന്നായിരുന്നു മുന്‍ കൗണ്‍സില്‍ തീരുമാനം. എന്നാല്‍ ഈ തീരുമാനം യഥാസമയം നടപ്പാക്കാതെ വന്നതോടെ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ കഴിഞ്ഞ ദിവസം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സനെ ക്യാബിനുള്ളില്‍ തടഞ്ഞു വയ്ക്കുകയും പിന്നീട് അഞ്ചാം തീയതി സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേല്‍ ഉപരോധ സമരം അവസാനിപ്പിക്കുകയും ആയിരുന്നു. എന്നാല്‍ ഈ ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ് ചൊവ്വാഴ്ച ബിജെപി കൗണ്‍സിലര്‍മാര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. നഗരസഭ വാങ്ങിയിട്ടുള്ള സ്ട്രീറ്റ് ലൈറ്റുകള്‍ ഗുണനിലവാര പരിശോധന നടത്തിയതിനുശേഷം മാത്രമേ സ്ഥാപിക്കുവാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നുള്ളൂ എന്നതാണ് നിലവിലെ പ്രതിസന്ധികള്‍ക്ക് കാരണം. തീരുമാനപ്രകാരം എട്ടാം തീയതി മുതല്‍ സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധ്യക്ഷ ലൗലിജോര്‍ജ്പറഞ്ഞു





0 Comments