ഉഷാ ജയകുമാര്‍ രചിച്ച സ്വപ്നങ്ങളിലൊരു മയില്‍പ്പീലി എന്ന കഥാ സമാഹാരത്തിന്റെ പ്രകാശനം വയലായില്‍ നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു. കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിത സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും അനുഭവിച്ചറിയുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന കഥകള്‍ രചിച്ച ഉഷാജയകുമാറിനെ എം.എല്‍.എ പൊന്നാടയണിയിച്ച് അഭിനന്ദിച്ചു. വയലാ കൂരോച്ചാലില്‍ ജയകുമാറിന്റെ ഭാര്യയായ ഉഷാ ജയകുമാര്‍ തന്റെ ആദ്യ കഥാസമാഹാരം പുറത്തിറക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷം രേഖപ്പെടുത്തി. കെ.പി ടോമി, മാത്യു കുളിരാനി, വയലാ വിനയചന്ദ്രന്‍, സി.സി മൈക്കിള്‍, റോയി പുത്തന്‍പുര, സദാശിവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.





0 Comments