ദേശീയ അധ്യാപക ഫൗണ്ടേഷന്റെ വിദ്യാഭ്യാസ അവാര്‍ഡു വിതരണം പാല സെന്റ് തോമസ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. അധ്യാപകരുടെ മക്കളില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ച് SSLC, ഹയര്‍സെക്കന്ററി പരീക്ഷകളില്‍ ഫുള്‍ A+ നേടിയവരെയാണ് അനുമോദിച്ചത്. മാണി സി കാപ്പന്‍ MLA അവാര്‍ഡ് വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാധ്യക്ഷ ജോസിന്‍ ബിനോ അധ്യക്ഷയായിരുന്നു. മാത്തുക്കുട്ടി ചേന്നാട്ട്, DEO K.B ശ്രീകല. സെന്റ് തോമസ് ഹൈസ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ റജി സെബാസ്റ്റന്‍, HM ഫോറം സെക്രട്ടറി സജി തോമസ് തുടങ്ങിയവര്‍പ്രസംഗിച്ചു.


.webp)


0 Comments