Breaking...

9/recent/ticker-posts

Header Ads Widget

വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂളില്‍ പരിപാലിക്കാം പരിസ്ഥിതിയെ തോല്‍പിക്കാം പ്ലാസ്റ്റിക്കിനെ എന്ന പദ്ധതിക്ക് തുടക്കം



ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂളില്‍ പരിപാലിക്കാം പരിസ്ഥിതിയെ തോല്‍പിക്കാം പ്ലാസ്റ്റിക്കിനെ  എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.  സ്‌കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ക്യാമ്പസില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാന്‍കുഴി വൃക്ഷത്തൈ നട്ടു.  കുട്ടികള്‍ നട്ടുപിടിപ്പിച്ച വൃക്ഷത്തൈകള്‍  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെറ്റോ ജോസഫ്  കുട്ടികള്‍ക്ക് വിതരണം ചെയ്തു. വനം വകുപ്പ് നടപ്പിലാക്കുന്ന നാട്ടുമാവും തണലും പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് പിടിഎ പ്രസിഡന്റ്  റോബിന്‍ അപ്രേം ഹെഡ്മിസ്ട്രസ് സി. റ്റെസ്സ് എന്നിവര്‍ നാട്ടുമാവിന്‍ തൈകള്‍ വിതരണം ചെയ്തു. പരിസ്ഥിതി ക്ലബ്ബ് കോഡിനേറ്ററും കായിക അധ്യാപകനുമായ മനു ജെയിംസ് പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികള്‍ക്ക് ചൊല്ലിക്കൊടുത്തു. ജൂലിയ അഗസ്റ്റിന്‍, അലന്‍ മാനുവല്‍ അലോഷ്യസ്, ജോസഫ് കെ വി, ബെന്നി ജോസഫ്, സി. പ്രീത, മനു കെ ജോസ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്ക് നേതൃത്വംനല്കി.




Post a Comment

0 Comments