Breaking...

9/recent/ticker-posts

Header Ads Widget

വലവൂര്‍ പരിക്രമണം പരിപാടി സംഘടിപ്പിച്ചു



വലവൂര്‍ ഗവ. യുപി സ്‌കൂളിലെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍  വലവൂര്‍ പരിക്രമണം പരിപാടി സംഘടിപ്പിച്ചു. ഗ്രാമത്തിന്റെ നാലു ദിക്കുകളില്‍ വൃക്ഷത്തെകള്‍ നടുന്ന പരിപാടി കരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ചു ബിജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി മുണ്ടത്താനം മുഖ്യാതിഥി ആയിരുന്നു.  കേരളത്തില്‍ വനമേഖലയുടെ വിസ്തൃതിയും മരങ്ങളുടെ എണ്ണവും കുറഞ്ഞു വരുന്ന സാഹചര്യത്തെക്കുറിച്ചുള്ള ബോധവത്കരണവും വലവൂര്‍ ഗ്രാമത്തിന് ശുദ്ധവായു പ്രദാനം ചെയ്യുകയുമാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാലാ സെന്റ് തോമസ് കോളേജ് ഉന്നത് ഭാരത് അഭിയാന്‍ സെല്‍ ചീഫ് കോര്‍ഡിനേറ്റര്‍ ഡോ.രതീഷ് എം. , ഇടനാട് ബാങ്ക് വൈസ്. പ്രസിഡന്റ് എം കെ ഭാസ്‌കരന്‍, വിദ്യാര്‍ത്ഥികള്‍, പി ടി എ പ്രസിഡന്റ് റെജി എം ആര്‍,പി ടി എ  അംഗങ്ങളായ ഫിലിപ്പ്, ബിന്നി, അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു. തേന്മാവ്, ഞാവല്‍, കണിക്കൊന്ന എന്നീ വൃക്ഷത്തെകള്‍ ആണ് നട്ടത്. കുട്ടികള്‍ക്ക് വൃക്ഷത്തൈകള്‍വിതരണംചെയ്തു.




Post a Comment

0 Comments