Breaking...

9/recent/ticker-posts

Header Ads Widget

വേദഗിരി കലിഞ്ഞാലി മഹാദേവക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള തേക്കുമരം ജൂണ്‍ 9 -ന് മുറിക്കും



വേദഗിരി കലിഞ്ഞാലി മഹാദേവക്ഷേത്രത്തിലെ ധ്വജ പ്രതിഷ്ഠയ്ക്ക് വേണ്ടിയുള്ള തേക്കുമരം മൂലവട്ടം മേച്ചേരി തറവാട്ടില്‍ നിന്ന് ജൂണ്‍ 9 -ന് കൊടിമര ഘോഷയാത്രയായി കൊണ്ടുവരുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തന്ത്രി കുമരകം ഗോപാലന്‍ തന്ത്രി, സ്ഥപതി കൊടുങ്ങല്ലൂര്‍ കെ. യു .ദേവദാസ് , ശില്പിമാരായ മാന്നാര്‍ ആനന്തന്‍ ആചാരി, കോഴിക്കോട് ശ്രീധരന്‍ ആചാരി എന്നിവരുടെ കാര്‍മികത്വത്തില്‍ രാവിലെ 8 -നും 8.40 മധ്യയേള്ള മുഹൂര്‍ത്തത്തില്‍ തേക്കുമരം മുറിച്ചെടുക്കുന്ന ക്രിയ ആരംഭിക്കും. 12- മണിക്ക് ശേഷം ഘോഷയാത്രയായി നിരവധി വാഹനങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് പുറപ്പെടും. വിവിധ ക്ഷേത്രങ്ങളിലെയും ഭക്തജനങ്ങളുടെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകിട്ട് 5 മണിയോടുകൂടി വേദഗിരി ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെത്തി അവിടെ നിന്നും താലപ്പൊലി ഘോഷയാത്രയോട്കൂടി കലിഞ്ഞാലി ശ്രീമഹാദേവ ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും. മൂലവട്ടം മേച്ചേരില്‍ ഉഷാകുമാരിയും വാസുദേവന്‍ നായരും വഴിപാടായാണ് തേക്കുമരം കൊടിമരത്തിനായി സമര്‍പ്പിക്കുന്നത്. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് സന്തോഷ് കിടങ്ങയില്‍ , ചെയര്‍മാന്‍ ഉണ്ണികൃഷ്ണന്‍ ഇടശ്ശേരിയില്‍,വൈസ് പ്രസിഡന്റ് രാജന്‍ പാലത്തടത്തില്‍, വൈസ് ചെയര്‍മാന്‍ ശ്യാം വിദേവ് പുത്തന്‍പുരയ്ക്കല്‍, സെക്രട്ടറി സത്യദാസ് പൂവം നില്‍ക്കുന്നതില്‍ എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു




Post a Comment

0 Comments