Breaking...

9/recent/ticker-posts

Header Ads Widget

പാലാ അല്‍ഫോന്‍സാ കോളജിനു സമീപത്തെ വളവിലെ വെള്ളക്കെട്ട് വാഹന യാത്രികരെ ബുദ്ധിമുട്ടിലാക്കുന്നു.



ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പാലാ അല്‍ഫോന്‍സാ കോളജിനു സമീപത്തെ വളവിലെ വെള്ളക്കെട്ട് വാഹന യാത്രികരെ ബുദ്ധിമുട്ടിലാക്കുന്നു. വെള്ളക്കെട്ട് ഒഴിവാക്കി വാഹനങ്ങള്‍ പോകാന്‍ ശ്രമിക്കുന്നത് അപകടത്തിന് ഇടയാക്കുകയാണ്.  റോഡിന്റെ വശങ്ങളിലൂടെ വരുന്ന കാല്‍നട യാത്രക്കാരാണ് ഏറെ വിഷമിക്കുന്നത്. വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ ചെളിവെള്ളം തെറിക്കുന്നതും ഇവിടെ പതിവാവുകയാണ്. അശാസ്ത്രീയമായ ഓട നിര്‍മാണമാണ് ഇവിടെ വെള്ളക്കെട്ടിന് കാരണമാകുന്നതെന്ന് ആക്ഷേപമുയരുന്നു. കോടികള്‍ മുടക്കി പാലാ നഗരത്തില്‍ ഓടകള്‍ നവീകരിക്കുന്നതിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും മഴ പെയ്യുമ്പോള്‍ റോഡ് വെള്ളത്തിനടിയില്‍ ആകുകയാണ്. വെള്ളക്കെട്ട് ഒഴിവാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും നടപടി ഉണ്ടാകണമെന്ന് ആവശ്യം ഉയരുന്നു. വെള്ളക്കെട്ട് രൂക്ഷമാവുന്നത്  വ്യാപാരസ്ഥാപനങ്ങളെയും ദുരിതത്തില്‍ ആക്കുകയാണ്.




Post a Comment

0 Comments