Breaking...

9/recent/ticker-posts

Header Ads Widget

വിളപരിപാലന സംഗമം കടുത്തുരുത്തിയില്‍ നടന്നു.



കര്‍ഷകര്‍ക്ക് ചെറുധാന്യ കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിനായി വിളപരിപാലന സംഗമം കടുത്തുരുത്തിയില്‍ നടന്നു. കടുത്തുരുത്തിയിലെ ജൈവ കര്‍ഷകനായ എം.കെ സെബാസ്റ്റ്യന്റെയും,   മുന്‍ ജില്ലാ പഞ്ചായത്ത് അംഗമായ ഭാര്യ മേരി സെബാസ്റ്റ്യന്റെയും ചെറുധാന്യ കൃഷിത്തോട്ടത്തിലാണ് വിളവ് പരിപാലന സംഗമം  നടന്നത്. മക്കച്ചോളം, മണിച്ചോളം, കമ്പ്, റാഗി,  തുടങ്ങിയ നാല് ഇനം ചെറു ധാന്യങ്ങളാണ് 15 സെന്റില്‍  എം.കെ സെബാസ്റ്റ്യനും,  ഭാര്യ മേരി സെബാസ്റ്റ്യനും കൃഷി ചെയ്യുന്നത്. ദീര്‍ഘകാലമായി  ജൈവ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എം.കെ സെബാസ്റ്റ്യന്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ആരംഭിച്ച  ചെറു ധാന്യ കൃഷി വിജയം കണ്ടെത്തിയിരിക്കുകയാണ്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, കടുത്തുരുത്തി കൃഷിഭവന്‍, കുമരകം കൃഷി വിജ്ഞാനകേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ്  ചെറുധാന്യ കൃഷി നടത്തുന്നത്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റ് പി.വി സുനില്‍,  വൈസ് പ്രസിഡന്റ് നയന ബിജു എന്നിവരും വിവിധ ബ്ലോക്ക് പഞ്ചായത്തംഗങ്ങളും കൃഷിയിടം സന്ദര്‍ശിച്ചു. ചെറു ധാന്യ കൃഷിത്തോട്ടത്തില്‍ നടന്ന വിള പരിപാലന സംഗമം  പാലാ സോഷ്യല്‍. വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാദര്‍ തോമസ് കിഴക്കേല്‍  ഉദ്ഘാടനം ചെയ്തു. കുമരകം കൃഷി വിജ്ഞാനകേന്ദ്രം  പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. ജി ജയലക്ഷ്മി, അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ. ബിന്ദു പി.എസ്, ഡോ, ആശാ വി പിള്ള  എന്നിവര്‍ സംസാരിച്ചു. പി.എസ്.ഡബ്ലു.എസ് പ്രോജക്ട് കോഡിനേറ്റര്‍ പി.വി ജോര്‍ജ്, ഫാത്തിമപുരം പള്ളിയിലെ  പി.എസ്.ഡബ്ലു.എസ്  യൂണിറ്റ് മെമ്പര്‍മാര്‍,  കര്‍ഷകര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments