Breaking...

9/recent/ticker-posts

Header Ads Widget

സ്പോര്‍ട് യോഗ കോഴ്സിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി.



പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ലൈഫ്‌ലോങ്ങ് എഡ്യൂക്കേഷന്‍ കേരള, നാഷണല്‍ ആയുഷ് മിഷന്റെയും സംസ്ഥാന ആയുഷ് വകുപ്പിന്റെയും അംഗീകാരത്തോടെ ആരംഭിച്ച ഡിപ്ലോമ ഇന്‍ യോഗിക് സയന്‍സ് ആന്‍ഡ്  സ്പോര്‍ട് യോഗ കോഴ്സിന്റെ ജില്ലാതല ഉദ്ഘാടനം നടത്തി. കാരാപ്പുഴ ഗവണ്‍മെന്റ് ജിഎച്ച്എസ്എസ് സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കോഴ്സിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. കോട്ടയം നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ ശങ്കരന്‍ അധ്യാക്ഷനായിരുന്നു. ജില്ലാ യോഗ അസോസിയേഷന്‍ പ്രസിഡന്റ് വി പി ലാലുമോന്‍ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തില്‍ സ്‌കോള്‍ കേരള ജില്ലാ കോര്‍ഡിനേറ്റര്‍ ഉഷാകുമാരി, എക്സിക്യൂട്ടീവ് അസിസ്റ്റന്റ് അബ്ദൂള്‍ അഷ്റഫ് , കോഴ്സ് റിസോഴ്‌സ് പേഴ്സണ്‍ ശ്യാമള, കോര്‍ഡിനേറ്റിംഗ് ടീച്ചര്‍ സുജ കെ എസ് , സ്‌ക്കൂള്‍ പി റ്റി എ പ്രസിഡന്റ് ബിനോമോന്‍ കെ വി, അജിത്ത് കുമാര്‍, ആര്‍ സുജ തുടങ്ങിയര്‍സംസാരിച്ചു.




Post a Comment

0 Comments