ചിത്രകാരനും ചിത്രകല അധ്യാപകനുമായ ബൈജു നീണ്ടൂരിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം ജൂലൈ പതിനാറാം തീയതി ഞായറാഴ്ച ഏറ്റുമാനൂര്‍ ഇടം ആര്‍ട്ട് ഗാലറിയില്‍ നടക്കും. പ്രശസ്ത ചിത്രകാരന്‍ ടി കെ ഹരീന്ദ്രന്‍ ചിത്രകല പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 4 30ന് നടക്കുന്ന ഉദ്ഘാടന യോഗത്തില്‍ എഴുത്തുകാരന്‍ അയ്മനം ജോണ്‍ അധ്യക്ഷത വഹിക്കും. പ്രൊഫസര്‍ നാരായണന്‍ മുഖ്യ പ്രഭാഷണം നടത്തും. സാഹിത്യ പ്രതിഭകളായ എസ്. ഹരീഷ്, സുധീഷ് കൊട്ടേമ്പ്രം, മുനിസിപ്പല്‍ കൗണ്‍സിലര്‍ ഡോക്ടര്‍ എസ് ബീന, ആര്‍ട്ടിസ്റ്റ് പാര്‍ത്ഥസാരഥി വര്‍മ്മ, ആര്‍ട്ടിസ്റ്റ് ടി എസ് പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിക്കും. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ നിശബ്ദതയാണ് ബൈജു തന്റെ രചനകളിലൂടെ കാഴ്ചക്കാരുമായി പങ്കുവയ്ക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ട്ടിസ്റ്റ് ബൈജു, ഇടം ഡയറക്ടര്‍ ടി.എസ്. പ്രസാദ് എന്നിവര്‍പങ്കെടുത്തു.


.webp)


0 Comments