ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷത്തിനൊരുങ്ങുന്നു. ജൂലായ് 19 മുതല്‍ 28 വരെയാണ് തിരുനാളാഘോഷം നടക്കുന്നത്. തിരുനാളാഘോഷങ്ങളുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം നടന്നു. അല്‍ഫോന്‍സാ ടവര്‍ ഹാളില്‍ നടന്ന യോഗത്തില്‍ മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. പാലാ RDO രാജേന്ദ്ര ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ പാലാ ഡിവൈഎസ്പി എ.ജെ തോമസ്, പാലാ SHO കെപി ടോമസണ്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍, ജോയിന്റ് RTO, KSRTC , ആരോഗ്യ വകുപ്പ് , റവന്യൂ, KSEB ,വാട്ടര്‍ അതോറിറ്റി ,പാലാ നഗരസഭ , ഭരണങ്ങാനം പഞ്ചായത്ത് ഫുഡ് സേഫ്റ്റി വിഭാഗം തുടങ്ങിയവയുടെ പ്രതിനിധികള്‍ എന്നിവര്‍പങ്കെടുത്തു. തിരുനാളാലോഷവുമായി ബന്ധപ്പെട്ട് ഓരോ വകുപ്പുകളും നടത്തേണ്ട ക്രമീകരണങ്ങള്‍ യോഗത്തില്‍ചര്‍ച്ചചെയ്തു.


.webp)


0 Comments