കാണക്കാരി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളെ, കാനറാ ബാങ്ക് കാണക്കാരി ശാഖയുടെ അഭിമുഖത്തില്‍ ആദരിച്ചു. കാനറ ബാങ്ക് ഡിവിഷണല്‍ മാനേജര്‍ മുകേഷ് കുമാര്‍ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍ ജസ്റ്റിന്‍ ജോസഫ്, ബ്രാഞ്ച് മാനേജര്‍ രാഹുല്‍, ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ തോമസ് സെബാസ്റ്റ്യന്‍, ഹെഡ്മിസ്ട്രസ് കൃഷ്ണകുമാരി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ രജിത തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മെമെന്റോയും പാരിതോഷികവും നല്‍കി.





0 Comments