Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ചു കയറി.



നിയന്ത്രണം വിട്ട കാര്‍  മതിലില്‍ ഇടിച്ചു കയറി.  കാര്‍യാത്രികര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം എറണാകുളം റോഡില്‍ മുട്ടുചിറ  പട്ടാളമുക്കിന് സമീപത്തെ വളവില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും  ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന ചങ്ങനാശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.  എതിരെ നിയന്ത്രണം തെറ്റി അമിതവേഗത്തില്‍ എത്തിയ  കാറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചു മാറ്റുന്നതിനിടയിലായിരുന്നു അപകടം. നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ കിടന്ന വൈദ്യുതി പോസ്റ്റില്‍ ഇടിച്ച ശേഷം സമീപമുള്ള മതിലിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.  കുട്ടികളും, സ്ത്രീകളും ഉള്‍പ്പെടെ 6 പേര്‍ കാറിനുള്ളില്‍ ഉണ്ടായിരുന്നു.  അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു.




Post a Comment

0 Comments