Breaking...

9/recent/ticker-posts

Header Ads Widget

കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി



കോതനല്ലൂര്‍ വനിത സഹകരണ സംഘത്തില്‍ നടന്നിട്ടുള്ള കോടികളുടെ തട്ടിപ്പിനും,  അഴിമതിയ്ക്കുമെതിരെ കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. തട്ടിപ്പിനെതിരെ ശക്തമായ നിയമനടപടികള്‍  സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്  വനിതാ സഹകരണ സംഘത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തിയത്.  ഡിസിസി ജനറല്‍ സെക്രട്ടറി  സുനു ജോര്‍ജ്  ധര്‍ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്  ലൂക്കോസ് മാക്കീല്‍ അധ്യക്ഷത വഹിച്ചു. സഹകാരികളറിയാതെ കോടിക്കണക്കിന് രൂപയുടെ വായ്പ എടുത്ത് തട്ടിപ്പു നടത്തുകയായിരുന്നു. കോതനല്ലൂരിലെ വനിതാ സഹകരണ സംഘത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട സത്യാവസ്ഥകള്‍ പുറത്തുകൊണ്ടുവരാന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും  സുനു ജോര്‍ജ് ആവശ്യപ്പെട്ടു. പാവപ്പെട്ടവരും നിരക്ഷരരും നിരാലംബരുമായ പട്ടിണിപ്പാവങ്ങളെയാണ് അവരുടെ അജ്ഞത മുതലെടുത്ത് വായ്പ തട്ടിപ്പിന് ഇരയാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളായ ബിനോ സക്കറിയ, ടോമി കാറുകുളം, ജയ്‌സണ്‍ പെരുമ്പുഴ, അഡ്വക്കേറ്റ് മാനുവല്‍ വര്‍ഗീസ്, ജയ്‌സി വള്ളോപള്ളില്‍, ജോജോ കെ.ജെ, ജിജി മാണി, വി.ആര്‍ ശിവദാസ്, ബീന ടോമി, സുജ ലൂക്കോസ്, സജി പഴംച്ചിറ, ബെന്നി ഞാറുകുളം, അലക്‌സ് പാറശേരില്‍, കെ.ഇ ഗോപാലന്‍, തങ്കപ്പന്‍ കളപ്പുരത്തറ, രാജു പറമ്പില്‍, ശാരി കെ.ആര്‍, ജോഷി വാഴക്കുഴി, രാജന്‍ പാലത്തടം, സണ്ണി കൊങ്ങാടിയേല്‍, തോമസ് കാളാരം, സണ്ണി താന്നിക്കുന്നേല്‍, തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.




Post a Comment

0 Comments