കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയെത്തുടര്‍ന്ന് മലയിടിഞ്ഞ് വീടിന്റെ അടുക്കള വശത്തേയ്ക്ക് വീണ കല്ലും മണ്ണും മാറ്റി മാതൃകയായി മറ്റക്കരയിലെ സി പി എം നേതൃത്വം. തച്ചിലങ്ങാട് ഗവ.എല്‍ പി സ്‌ക്കുളിന് സമീപം മുതുവണ്ടനാനിയ്ക്കല്‍ സന്തോഷിന്റെ വീടിന് പുറകിലേയ്ക്കാണ് കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ് വീണ് വീടിന്റെ അടുക്കളയുടെ കതകും ജനലും ഉള്‍പ്പെടെ തകര്‍ന്നത്. സി പി ഐ എമ്മിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ഒരു ദിവസത്തെ കഠിനപ്രയത്നം കൊണ്ടാണ് അപകടകരമായ സ്ഥലത്തുനിന്നും കല്ലും മണ്ണ് നീക്കം ചെയ്തത്. സി പി ഐ എം മറ്റക്കര ലോക്കല്‍ കമ്മറ്റിയംഗങ്ങളായ എം എസ് രാജു, സണ്ണി പതിയ്ക്കല്‍, നെല്ലിക്കുന്ന് തച്ചിലങ്ങാട് ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിമാരായ ഹരികുമാര്‍ മറ്റക്കര,ഷാജി, തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്കി. മലയുടെ മുകള്‍ഭാഗം വിണ്ടുകീറി ഇനിയും മണ്ണിടിച്ചിന് സാധ്യതയുളളതിനാല്‍ വീട്ടുകാര്‍ ഭീതിയോടെയാണ് വീട്ടില്‍ കഴിയുന്നത്.





0 Comments