Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം



ഏറ്റുമാനൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് സമ്പൂര്‍ണ വിജയം.13ല്‍ 13 സീറ്റും യു.ഡി.എഫ് നേടി. മുന്‍ ഭരണസമിതിയില്‍ എല്‍.ഡി.എഫിന് രണ്ട് അംഗങ്ങളുണ്ടായിരുന്നു.  ബിജു കുമ്പിക്കന്‍, ആര്‍.രവികുമാര്‍, അഡ്വ. പി.രാജീവ്, രാജു തോമസ്, ലിയോണ്‍ ജോസ് (കോണ്‍ഗ്രസ്), സിബി ചിറയില്‍, ബേബി ജോണ്‍ (കേരള കോണ്‍ഗ്രസ്), വനിത വിഭാഗത്തില്‍ ജെസി ജോയി (കേരള കോണ്‍ഗ്രസ്), മായാദേവി ഹരികുമാര്‍, സുശീല ചന്ദ്രസേനന്‍ നായര്‍ (കോണ്‍ഗ്രസ്), പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ സജി വള്ളോംകുന്നേല്‍ (കേരള കോണ്‍ഗ്രസ്), നിക്ഷേപക വിഭാഗത്തില്‍ പി.വി.ജോയി പൂവംനില്‍ക്കുന്നതില്‍ (കോണ്‍ഗ്രസ്) എന്നിവരാണ് വിജയിച്ചത്. നിലവില്‍ കേരള കോണ്‍സ് പ്രതിനിധി സിബി ചിറയിലാണ് പ്രസിഡന്റ്. ഫലപ്രഖ്യാപനത്തെ തുടര്‍ന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി.




Post a Comment

0 Comments