വിദ്യാര്‍ത്ഥി സമൂഹത്തിന്റെ വൈജ്ഞാനിക ശേഷി രാജ്യത്തിന്റെ ഭാവിക്ക് ഉതകും വിധം പ്രയോജനപ്പെടുത്താനുള്ള കാഴ്ചപ്പാടിലാണ് സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും രൂപപ്പെടുത്തുന്നതെന്ന് സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ വിദേശരാജ്യങ്ങളിലേക്കുള്ള ഒഴുക്കു നിയന്ത്രിക്കപ്പെടുവാനും കഴിയേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റുമാനൂര്‍ നഗരസഭ സംഘടിപ്പിച്ച വിജയോത്സവം 2023 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഏറ്റുമാനൂര്‍ നഗരസഭ പരിധിയിലെ എയ്ഡഡ്, സര്‍ക്കാര്‍ സ്‌കൂളുകളില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ഗവണ്‍മെന്റ് ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച വിജിയോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ എസ് ബീന, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ഷാജി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജി ചാവറ,നഗരസഭ കൗണ്‍സിലര്‍മാരായ ഈ. എസ് ബിജു, വിബീഷ്, ജേക്കപ്. പി.മാണി, ബിനോയ് കെ ചെറിയാന്‍,കെ.കെ ശോഭന കുമാരി, മഞ്ജു അലോഷ്, രശ്മി ശ്യാം,വിജി ഫ്രാന്‍സിസ്, നഗരസഭാ സെക്രട്ടറി ഫിറോസ്ഖാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കലാകാരന്മാരെയും കായിക അധ്യാപകരെയും കായികപ്രതിഭകളെയും ചടങ്ങില്‍ ആദരിച്ചു. നഗരസഭ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി വിവിധ വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ കരാട്ടെ പരിശീലനം പൂര്‍ത്തിയാക്കിയവരുടെ അരങ്ങേറ്റവും ഇതോടനുബന്ധിച്ച്നടന്നു.





0 Comments