നിരോധിത പുകയില ഉത്പന്നമായ ഹാന്‍സ് പായ്ക്കറ്റുകളുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അരുവിത്തുറ തെക്കേക്കര ആനിപ്പാടി ഭാഗത്ത് പുളിയനാനിക്കല്‍ വീട്ടില്‍ സഫ്വാന്‍ സലീം (28) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഏറ്റുമാനൂര്‍ പാലാ റോഡില്‍ കട്ടച്ചിറ കുരിശുപള്ളി ഭാഗത്ത് ഹാന്‍സ് വില്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളുടെ വാഹനത്തിനുള്ളില്‍ രണ്ട് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1395 ഹാന്‍സ് പായ്ക്കറ്റുകള്‍ പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്.എച്ച്.ഒ പ്രസാദ് അബ്രഹാം വര്‍ഗീസ്, എസ്.ഐ ബെന്നി തോമസ്, എ.എസ്.ഐ സിനോയ് മോന്‍, സി.പി.ഒ മാരായ ഡെന്നി പി.ജോയ്, പ്രവീണ്‍ പി.നായര്‍, സൈഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


.webp)


0 Comments