കേരള പ്രദേശ് ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാന കൗണ്‍സില്‍ യോഗം തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്നു. KPCC പ്രസിഡന്റ കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി ജനാധിപത്യത്തിന്റേയും മതേതരത്തിന്റേയും അഹിംസയുടേയും പ്രതീകമാണെന്ന് Kസുധാകരന്‍ പറഞ്ഞു. ഇന്ത്യന്‍ ഭരണഘടനയെ പോലും അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. സംസ്ഥാന ചെയര്‍മാന്‍ ഡോ. എം.സി ദിലീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഗാന്ധി ദര്‍ശന്‍ വേദിയുടെ ഗാന്ധി പുരസ്‌കാരങ്ങള്‍ തെന്നല ബാല കൃഷ്ണ പിള്ള , ഡോ. എന്‍. രാധാകൃഷ്ണന്‍ എന്നിവര്‍ക്ക് കെ.പി.സി സി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍ സമ്മാനിച്ചു . എം.ലിജു, ജി.എസ് ബാബു, ഡോ.അജിതന്‍ മേനോത്ത് , എം. എസ്. ഗണേശന്‍ , ഡോ. നെടുമ്പ അനില്‍, കെ.ജി. ബാബുരാജ് , പനങ്ങോട്ടുകോണം വിജയന്‍ , എസ്. സുനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.





0 Comments