Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയില്‍ വീടു തകര്‍ന്നു



കനത്ത മഴയില്‍ വീടു തകര്‍ന്നു. മാഞ്ഞൂര്‍ പഞ്ചായത്തിലെ 2-ാം വാര്‍ഡില്‍ വള്ളിക്കാഞ്ഞിരം കോളനിയില്‍ പുല്ലാനിത്തടത്തില്‍ അമ്മിണിയുടെ വീടാണ്  തിങ്കളാഴ്ചയുണ്ടായ കനത്ത മഴയ്ക്കിടെ ഭാഗികമായി തകര്‍ന്നത്. ഷീറ്റു മേഞ്ഞ പുരയുടെ അടുക്കള ഭാഗമാണ് തകര്‍ന്നത്. അമ്മിണി വീടിന്റെ മുന്‍ഭാഗത്തായതു മൂലം പരിക്കേല്‍ക്കാതെ രക്ഷപെട്ടു. അമ്മിണി മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. വീടിന്റെ ഇതരഭാഗങ്ങള്‍ വിണ്ടുകീറി ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന നിലയിലാണ്. ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മ്മിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും അനുമതി ലഭിച്ചില്ലെന്ന് അമ്മിണി പറഞ്ഞു.




Post a Comment

0 Comments