Breaking...

9/recent/ticker-posts

Header Ads Widget

കടുത്തുരുത്തി ഹൗസിങ് സൊസൈറ്റിയില്‍ യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസം പ്രമേയം പാസായി.



കടുത്തുരുത്തി ഹൗസിങ് സൊസൈറ്റിയില്‍  യു.ഡി.എഫ്. കൊണ്ടുവന്ന അവിശ്വാസം പ്രമേയം പാസായി. കേരള കോണ്‍ഗ്രസ് (എം) ലെ ജോസ് നിലപ്പനകൊല്ലിയായിരുന്നു പ്രസിഡന്റ്. പതിനൊന്നംഗ ഭരണസമിതിയില്‍ കേരളാ കോണ്‍ഗ്രസ് (എം)- 5, കോണ്‍ഗ്രസ് - 5, കേരളാ കോണ്‍ഗ്രസ്- 1 എന്ന നിലയിലായിരുന്നു  കക്ഷി നില. കേരളാ കോണ്‍ഗ്രസ് എമ്മിലെ ഒരംഗം മരണപ്പെട്ടതോടെയാണ് യു.ഡി.എഫ് മൂന്ന് മാസം മുന്‍പ് അവിശ്വാസം കൊണ്ടു വന്നത്. എന്നാല്‍ യു.ഡി.എഫിലെ അംഗങ്ങള്‍ക്ക് കുടിശികയുള്ളതിനാല്‍ വോട്ടു ചെയ്യാന്‍ കഴിയില്ലന്ന്  ചൂണ്ടിക്കാട്ടി  പ്രസിഡന്റ് ഹൈക്കോടതിയില്‍ നിന്നും  സ്റ്റേ വാങ്ങിയിരുന്നു.വാദം കേട്ട ശേഷം കോടതി അവിശ്വാസത്തിന് അനുമതി നല്‍കുകയായിരുന്നു. അവിശ്വാസം പാസായതോടെ നിലവിലെ വൈസ് പ്രസിഡന്റ് ആന്റണി മുണ്ടക്കലിന് പ്രസിഡന്റിന്റെ ചുമതല നല്‍കി.




Post a Comment

0 Comments