Breaking...

9/recent/ticker-posts

Header Ads Widget

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി പ്രവര്‍ത്തനോദ്ഘാടനം നടന്നു



കടുത്തുരുത്തി സെന്റ്. മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം  കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് ആക്ടിംഗ്  പ്രസിഡന്റ്  ജിന്‍സി എലിസബത്ത് നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളില്‍ കായിക ക്ഷമതയും, മൂല്യബോധവും, പരിസ്ഥിതി സ്‌നേഹവും വളര്‍ന്നുവരുവാന്‍ പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ പദ്ധതി സമൂഹത്തിന് വലിയ നേട്ടം ഉണ്ടാക്കുമെന്ന്  ജിന്‍സി എലിസബത്ത് പറഞ്ഞു. സ്‌കൂളില്‍ പുതുതായി ആരംഭിച്ച എസ്.പി.സി പ്രോജക്ട് ഓഫീസിന്റെ ഉദ്ഘാടന കര്‍മ്മം  സ്‌കൂള്‍ മാനേജര്‍ ഫാദര്‍ എബ്രഹാം പറമ്പേട്ട് നിര്‍വഹിച്ചു.സ്‌കൂള്‍ പ്രധാന അധ്യാപിക സുജ മേരി തോമസ് മുഖ്യപ്രഭാഷണം നടത്തി. എസ്.പി.സി കേഡറ്റുകളുടെ മാതാപിതാക്കള്‍ക്കായി നടത്തിയ പി.ടി.എ ജനറല്‍ ബോഡി യോഗത്തില്‍, പ്രസിഡന്റ് എബി കുന്നശ്ശേരി അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ജിനോ തോമസ്, ബിന്‍സി മോള്‍ ജോസഫ് എന്നിവര്‍ മാതാപിതാക്കള്‍ക്ക് ക്ലാസുകള്‍ നല്‍കി. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുകയും ചെയ്തു.




Post a Comment

0 Comments