Breaking...

9/recent/ticker-posts

Header Ads Widget

കാണക്കാരി ലയണ്‍സ് ക്ലബ്ബിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ബുധനാഴ്ച നടന്നു



കാണക്കാരി ലയണ്‍സ് ക്ലബ്ബിന്റെ 2023-24 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ബുധനാഴ്ച നടന്നു. കോതനല്ലൂര്‍ വിജയ പാര്‍ക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ലയണ്‍സ് പാസ്റ്റ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോക്ടര്‍ ജോര്‍ജ് മാത്യു അധ്യക്ഷനായിരുന്നു. ക്ലബ്ബിന്റെ പുതിയ പ്രസിഡന്റായി ഡോക്ടര്‍ ഡൊമിനിക് മാത്യു, സെക്രട്ടറി  കെ.ജെ. മാത്യു, രാജീവ്, അഡ്മിനിസ്‌ട്രേറ്റര്‍ മനോജ് ജോസഫ് എന്നിവര്‍ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങില്‍ ഡിസ്ട്രിക്ട് ചെയര്‍പേഴ്‌സണ്‍ ആന്റണി കുര്യാക്കോസ്, റീജിയന്‍ ചെയര്‍പേഴ്‌സണ്‍  മെജോ മാത്യു,  സോണ്‍ ചെയര്‍പേഴ്‌സണ്‍ ജിജോ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോക്ടര്‍ ഡൊമിനിക് മാത്യു ക്ലബ്ബിന്റെ സേവന പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ക്ലബ്ബിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കിഡ്‌നി രോഗിക്ക് ഡയാലിസിസ് കിറ്റുകള്‍  നല്‍കി മുഖ്യ അതിഥി ഡോക്ടര്‍ ജോര്‍ജ് മാത്യു നിര്‍വഹിച്ചു.




Post a Comment

0 Comments