Breaking...

9/recent/ticker-posts

Header Ads Widget

അന്യ സംസ്ഥാന തൊഴിലാളിക്ക് പൊള്ളലേറ്റു.



കടുത്തുരുത്തിയിലെ  ആക്രി കടയില്‍ ഉണ്ടായ തീപിടിത്തത്തില്‍ അന്യ സംസ്ഥാന തൊഴിലാളിക്ക് പൊള്ളലേറ്റു. ബീഹാര്‍ സ്വദേശി ഗോവിന്ദ്കുമാര്‍ (33) നാണ് തീപിടിത്തത്തില്‍ പൊള്ളലേറ്റത്. ആപ്പാഞ്ചിറ പെട്രോള്‍ പമ്പിന് സമീപമുള്ള തെങ്കാശി സ്വദേശി മാരിമുത്തുവിന്റെ ഉടമസ്ഥതയിലുള്ള ആക്രിക്കടയിലാണ് ചൊവ്വ വൈകിട്ട് 6.30 ഓടെ തീപിടിത്തമുണ്ടായത്. കടയുടെ പിന്നില്‍ കൂട്ടിയിട്ടിരുന്ന വാഹനങ്ങളുടെ സി എന്‍ ജി കുറ്റികളുടെ ഗ്യാസ് തറുന്ന് വിടുന്നതിനിടയില്‍ ആയിരുന്നു തീപിടുത്തം.  10 സിഎന്‍ജി  കുറ്റികളുണ്ടായിരുന്നതില്‍ അഞ്ച് എണ്ണത്തിന്റെ ഗ്യാസ് ഒരുമിച്ച് തുറന്ന് വിടുകയായിരുന്നു. തീ പിടിത്തത്തെ തുടര്‍ന്ന് മൂന്ന് സിലിണ്ടറുകള്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. പരിക്കേറ്റ ഗോവിന്ദ്കുമാറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്തുരുത്തിയില്‍ നിന്ന് എത്തിയ ഫയര്‍ഫോഴ്‌സിന്റെ രണ്ട് യൂണിറ്റുകള്‍ രണ്ട് മണിക്കൂറോളം പരിശ്രമിച്ചതിനെ തുടര്‍ന്നാണ് തീയണയ്ക്കാനായത്. സ്ഥലത്തെത്തിയ കടുത്തുരുത്തി പോലീസ്  മേല്‍ നടപടികള്‍ സ്വീകരിച്ചു.




Post a Comment

0 Comments