കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിന്റെയും, കൂടല്ലൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും ആഭിമുഖ്യത്തില്‍ ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കായി ജീവിതശൈലീ രോഗനിര്‍ണ്ണയ ക്യാമ്പും, പ്രതിരോധ മരുന്നു വിതരണവും നടത്തി. പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമാ രാജൂ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍ അധ്യക്ഷനായിരുന്നു. ഹെല്‍ത്ത് ഇന്‍പെക്ടര്‍ ഷിബുമോന്‍ ബോധവത്കരണ ക്ലാസ് നടത്തി. കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്സണ്‍ മോളി ദേവരാജന്‍ ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ദീപലത, ശുചിത്വമിഷന്‍ ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി അനീഷ്‌കുമാര്‍ റ്റി, ഹരിതകര്‍മ്മസേന കണ്‍സോര്‍ഷ്യം സെക്രട്ടറി ജിജി കെ.എസ് തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments