ഏറ്റുമാനൂര്‍-അതിരമ്പുഴ റോഡില്‍ കോടതിപ്പടിക്കു സമീപം രൂപപ്പെട്ട കുഴി അപകടക്കെണിയാകുന്നു. വാട്ടര്‍ അതോറിറ്റി ശുദ്ധജല വിതരണ പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി റോഡ് കുഴിച്ചതാണ് അപകടം വിളിച്ചു വരുത്തുന്നത്. റോഡിനു കുറുകെ പൈപ്പ് ലൈന്‍ സ്ഥാപിച്ച ഭാഗം താഴ്ന്ന് ചപ്പാത്തായി മാറിയപ്പോള്‍ ഇവിടെ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവായി മാറിയിരിക്കുകയാണ്. സമീപത്തെ ഓട്ടോഡ്രൈവര്‍മാരാണ് കുഴിയില്‍ വീണ് പരിക്കേല്‍ക്കുന്നവരെ ആശുപതിയിലെത്തിക്കുന്നത്. അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോള്‍ ഇതുവഴിയുള്ള യാത്ര ആശങ്കയ്ക്കിടയാക്കുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. റോഡിലെ കുഴിയടയ്ക്കല്‍ ഉടന്‍ നടത്തണമെന്ന ആവശ്യമാണുയരുന്നത്.





0 Comments