Breaking...

9/recent/ticker-posts

Header Ads Widget

എക്‌സി.എന്‍ജീനയര്‍ക്കെതിരെയുള്ള പരാതി വ്യാജമെന്ന് സഹപ്രവര്‍ത്തകര്‍



കെ.എസ്.ഇ.ബി മരങ്ങാട്ടുപള്ളി സെക്ഷനിലെ വര്‍ക്കര്‍ ബിജുമോന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതുമായി ബന്ധപെട്ട് എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ബാബുജാനെതിരെ ഉയര്‍ന്ന പരാതി അടിസ്ഥാന രഹിതമെന്ന് KSEB ജീവനക്കാരനായ അന്‍സാര്‍ പറഞ്ഞു.  സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിട്ടും റിലീവിംഗ് ഓര്‍ഡര്‍ നല്‍കിയില്ലെന്നും ഇക്കാര്യം ചോദിച്ച് ക്യാബിനില്‍ ചെന്ന തന്നെ ജാതി പേര് വിളിക്കുകയും, കരണത്തടിക്കുകയും ചെയ്തുവെന്നാണ് ബിജുമോന്‍ വാട്‌സാപ് ഗ്രൂപില്‍ മെസേജ് പോസ്റ്റ് ചെയ്ത ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. എന്നാല്‍ റിലീസിംഗ് ഓര്‍ഡര്‍ വാങ്ങാന്‍ എത്തിയ ബിജുവിനോട് ഇന്‍വേഡ് രജിസ്റ്ററില്‍ രേഖപെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കുക മാത്രമാണ് എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ ചെയ്തതെന്ന് അന്‍സാര്‍ പറഞ്ഞു. രജിസ്റ്ററില്‍ പേര് ചേര്‍ക്കണമെന്ന നിര്‍ദ്ദേശം ക്ലര്‍ക്കായ പ്രിയക്ക് നല്‍കുകയും ചെയ്തു. ഈസമയം ലോഗ് ബുക്ക് എഴുതുന്നതിനായി ക്യാബിന്റെ സമീപം താന്‍ നില്‍പുണ്ടായിരുന്നുവെന്നും അന്‍സര്‍ പറഞ്ഞു. ക്യാബിനുള്ളില്‍ മറ്റ് ബഹളങ്ങള്‍ ഒന്നും ഉണ്ടായില്ല.  ബാബുജാന്റെ നിര്‍ദ്ദേശപ്രകാരം ഇന്‍വേഡ് രജിസ്റ്ററില്‍ ആദ്യം തന്നെ ബിജുമേന്റെ ആവശ്യം എഴുതിയതായും മറ്റ് സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് ക്ലര്‍ക്ക് പ്രിയയും വ്യക്തമാക്കി. അതേസമയം ബാബുജാനെ തിരെ നടപടി വേണമെന്നാവശ്യപെട്ട് KSEB വര്‍ക്കേഴ്‌സ് അസോസിയേഷന്‍  പ്രതിഷേധ സമരം തുടകയാണ്. സഹപ്രവര്‍ത്തകനെ മര്‍ദ്ദിച്ച കേസില്‍ വകുപ്പ് തല അന്വേഷണം നേരിടുന്ന വ്യക്തി കൂടിയാണ് ആത്മഹത്യക്ക് ശ്രമിച്ച ബിജു മോന്‍. സോഷ്യല്‍ മീഡിയായിലൂടെ അപകീര്‍ത്തി പെടുത്തിയെന്ന് കാണിച്ച് ബാബുജാന്‍ സൈബര്‍ പൊലീസിന് പരാതിയും നല്‍കിയിട്ടുണ്ട്.




Post a Comment

0 Comments