Breaking...

9/recent/ticker-posts

Header Ads Widget

കുടുംബ ശ്രീ സ്വാശ്രയ സംഘാംഗങ്ങളായ വനിതകളുടെ പേരില്‍ വായ്പാ തട്ടിപ്പുനടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു



കോതനല്ലൂരില്‍ കുടുംബ ശ്രീ സ്വാശ്രയ സംഘാംഗങ്ങളായ വനിതകളുടെ പേരില്‍ വായ്പാ തട്ടിപ്പുനടത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. വനിതാ സഹകരണ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നും കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് സൂചനകള്‍ പുറത്തുവരുന്നത്. വാര്‍ത്ത പുറത്തു വന്നതോടെ പരാതിയുമായി കൂടുതല്‍  ആളുകള്‍ എത്തിയിട്ടുണ്ട്. നിര്‍ധനരും, വിധവകളും അടക്കമുള്ളവരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്.  വനിതാ ബാങ്കിന്റെ പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രനെതിരെയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇവര്‍ക്ക് ജാഗ്രതക്കുറവ് സംഭവിച്ചതായാണ് പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരിക്കുന്നത്. കോതനല്ലൂര്‍ വനിതാ സഹകരണ സംഘത്തില്‍ നിന്നും പാവപ്പെട്ട വനിതകളെ അജ്ഞതയെ  ചൂഷണം ചെയ്ത് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത  സംഘം പ്രസിഡന്റും മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കോമളവല്ലി രവീന്ദ്രനും, വനിതാ സംഘം ഭരണ സമിതി അംഗം സൂസന്‍ ഗര്‍വാസീസ് അടക്കമുള്ളവര്‍ക്കും എതിരെ  അന്വേഷണവും നടപടിയും ആവശ്യപ്പെട്ട്  കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വ്യാഴാഴ്ച പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കും. വായ്പത്തട്ടിപ്പിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത്  സംഘം പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കോമളവള്ളി രവീന്ദ്രന്‍ അധികാരസ്ഥാനങ്ങള്‍ രാജിവെക്കണം എന്നുകോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് ലൂക്കോസ് മാക്കില്‍ അടക്കമുള്ള നേതാക്കള്‍ആവശ്യപ്പെട്ടു. കോതനല്ലൂര്‍ വനിതാ സഹകരണ സംഘത്തില്‍ നിന്നും സ്വയം സഹായ സംഘങ്ങളുടെ മറവില്‍ സി.പി.എം വനിതാ നേതാവ് അടക്കമുള്ളവര്‍ ഗൂഢാലോചന നടത്തി വലിയ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ബിജെപി മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.  മാഞ്ഞൂര്‍ പഞ്ചായത്തിലെ വിവിധ ബാങ്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയിരിക്കുന്ന സാമ്പത്തിക തട്ടിപ്പിനെക്കുറച്ച് സമഗ്ര അന്വേഷണം വേണമെന്ന് ബി.ജെ.പി മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ഗോപകുമാര്‍, ബി.ജെ.പി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് ചാമക്കാല, കമ്മിറ്റിയംഗം അനില്‍കുമാര്‍ എന്നിവര്‍ ആവശ്യപ്പെട്ടു  വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് കോതനല്ലൂരിലെ വനിതാ ബാങ്കിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.





Post a Comment

0 Comments