Breaking...

9/recent/ticker-posts

Header Ads Widget

മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് പിഴയിട്ട് മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്.



പൊതുവഴിയില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് പിഴയിട്ട് മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത്. ഏറ്റുമാനൂര്‍ എറണാകുളം റോഡില്‍ കോതനല്ലൂരിന് സമീപം മിനി എം.സി. എഫ് സ്ഥാപിച്ചിരിക്കുന്ന സ്ഥലത്താണ് വാഹനങ്ങളില്‍ എത്തിച്ച് ജൈവ അജൈവമാലിന്യങ്ങള്‍ സാമൂഹ്യവിരുദ്ധര്‍ വലിച്ചെറിഞ്ഞിരുന്നത്. ദുര്‍ഗന്ധം അസഹ്യമായതോടെ നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി  അടക്കമുള്ളവര്‍ സ്ഥലത്തെത്തി ഹരിത കര്‍മ്മ സേനയുടെ സഹായത്തോടെയാണ് മാലിന്യം പരിശോധിച്ചത്. പഞ്ചായത്ത് സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, അസിസ്റ്റന്റ് സെക്രട്ടറി റീന, പഞ്ചായത്ത് ജീവനക്കാരന്‍ ചന്ദ്രബാബു, ഹരിത കര്‍മ്മ സേനാംഗം എലിസബത്ത് എന്നിവരും പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്നാണ് പരിശോധന നടത്തി കുറ്റവാളികളെ കണ്ടെത്തിയത്. മാലിന്യം തള്ളിയ 10 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡണ്ട് കോമളവല്ലി രവീന്ദ്രന്‍ പറഞ്ഞു. ഇവര്‍ക്ക് എതിരെ പഞ്ചായത്ത് രജിസ്റ്റര്‍ നോട്ടീസ്  അയച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നതിനെതിരെ ആദ്യമായി ജില്ലയില്‍ നടപടി സ്വീകരിച്ചത് മാഞ്ഞൂര്‍  പഞ്ചായത്തായിരുന്നു. മാലിന്യമുക്ത പഞ്ചായത്ത് എന്ന പ്രഖ്യാപനത്തിലേക്ക് എത്തുന്നതിനുള്ള നടപടികള്‍  മാഞ്ഞൂര്‍ പഞ്ചായത്ത് സജീവമാക്കിയിട്ടുണ്ട്.




Post a Comment

0 Comments