കേരള ഇലക്ട്രിക്കന്‍സ് സൂപ്പര്‍വൈസേഴ്‌സ് ആന്‍ഡ് വയര്‍മാന്‍ അസോസിയേഷന്‍ പാലാ യൂണിറ്റ് ട്രഷറര്‍ പുലിയന്നൂര്‍ പൂത്തോട്ടാകുന്നേല്‍ ശിവദാസിനെ തൊഴിലുടമ മര്‍ദ്ദിച്ചതായി പരാതി. ചേര്‍പ്പുങ്കല്‍ സ്വദേശികളായ ഷൈമോന്‍, ഷാമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി 10 മണിയോടെ അറയ്ക്കപാലമെന്ന സ്ഥലത്തേക്ക് വിളിച്ച് വരുത്തിയ ശേഷം മര്‍ദ്ദിക്കുകയും കുടുംബംഗങ്ങളെയടക്കം വധിക്കുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. വീടിന്റെ വയറിംഗ് ജോലികള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് നല്കണമെന്ന തൊഴിലുടമയുടെ നിര്‍ബന്ധത്തിന് വഴങ്ങാതിരുനതാണ് മര്‍ദ്ദനകാരണമെന്നാണ് ശിവദാസ് പറയുന്നത്. പാലാ പൊലീസില്‍ ഇത് സംബന്ധിച്ച പരാതിയും നല്‍കിയിട്ടുണ്ട്. വൈദ്യുതി വകുപ്പ് മന്ത്രിക്കും, ലേബര്‍ ഡിപാര്‍ട്ട്‌മെന്റിനും ഇത് സംബന്ധിച്ച് പരാതി നല്‍കുമെന്ന് കേരള ഇലക്ട്രിക്കല്‍സ് സൂപ്പര്‍വൈസേഴ്‌സ് ആന്‍ഡ് അസോസിയേഷന്‍ സംസ്ഥാന നേതൃത്വം അറിയിച്ചു.





0 Comments