Breaking...

9/recent/ticker-posts

Header Ads Widget

ജില്ലാതല ഓഫീസര്‍മാരുടെ യോഗം



പാല  നിയോജക മണ്ഡലത്തില്‍  പൊതുമരാമത്ത് വകുപ്പിന്റെ  കീഴിലുള്ള റോഡ് ,പാലം കെട്ടിടം, കെഎസ്ഇബി, നാഷണല്‍ ഹൈവേ, മെയിന്റനന്‍സ് വിങ് തുടങ്ങിയ വിഭാഗങ്ങളുടെ ജില്ലാതല ഓഫീസര്‍മാരുടെ യോഗം അരുണാപുരം PWD ഗസ്റ്റ് ഹൗസില്‍ നടന്നു. മാണി സി കാപ്പന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ജില്ലാതല എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, അസി.എക്‌സി. എന്‍ജീനയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു . പുതിയതായി മെയിന്റനന്‍സിന് 18 റോഡുകള്‍ക്ക്  നിന്ന് മൂന്നു കോടി 28 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എംഎല്‍എ സമഗ്രമായി വിലയിരുത്തി . ബൈപ്പാസിന്റെ പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് വി എം സാജന്‍, ഗീതാഞ്ജലിയുടെ സ്ഥലം ഏറ്റെടുക്കുന്നതിന്  ഗവണ്‍മെന്റില്‍ നിന്ന് ഒരുകോടി 36 ലക്ഷം രൂപ അധികമായി ആവശ്യപ്പെടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു . റിവര്‍വ്യൂ റോഡുമായി ബന്ധപ്പെട്ട് കോമളം ഹോട്ടലിന്റെ സ്ഥലം ഏറ്റെടുക്കുന്നത് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് പതിനെട്ടാം തീയതി ജില്ലാ കളക്ടറുടെ ചേമ്പറില്‍ വച്ച് യോഗം വിളിക്കുവാന്‍ തീരുമാനിച്ചു. 




Post a Comment

0 Comments