ഞീഴൂര്‍ 'ഒരുമ' ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേത്യത്വത്തില്‍ നടന്നുവരുന്ന അന്നദാനം മഹാദാനം എന്ന പദ്ധതി കൂടല്ലൂര്‍ ഗവണ്മെന്റ് ആശുപത്രിയിലും ആരംഭിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.രേഖ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ഭക്ഷണ വിതരണം ഉദ്ഘാടനം ചെയ്തു.കൂടല്ലൂര്‍ സെന്റ് ജോസഫ് ചര്‍ച്ച് വികാരി റവ. ഫാ. സിറിയക് വടക്കേല്‍, ഒരുമ പ്രസിഡന്റ് ജോസ് പ്രകാശ് കെ.കെ, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമാ രാജു, ആശുപത്ര നേഴ്‌സിംഗ് സൂപ്രണ്ട് ഷീനാ, പാലിയേറ്റീവ് നേഴ്സും ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേള്‍ അവാര്‍ഡ് ജേതാവുമായ ഷീലാറാണി എന്നിവര്‍ പ്രസംഗിച്ചു. ഒരുമ ഭാരവാഹികളായ ഷാജി അഖില്‍ നിവാസ്, ജോയി മയിലം വേലില്‍, അസുറുദീന്‍ ഇല്ലിക്കല്‍, പ്രസാദ് എം, ചന്ദ്ര മോഹന പണിക്കര്‍, കെ.പി.വിനോദ്, ശ്രുതി സന്തോഷ്, സിന്‍ജ ഷാജി, ബിജി സനീഷ്, ദിവ്യബാബു, ജീന, ജോര്‍ജ് കദളിക്കാട്ടില്‍, രജീഷ് കൊടിപ്പറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.


.webp)


0 Comments