പാലാ സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ശൗചാലയത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. നഗരസഭ 5 ലക്ഷം രൂപ മുടക്കി നിര്‍മ്മിച്ച ശൗചാലയം ആണ് ശോചനീയ അവസ്ഥയില്‍ ആയത് മൂന്നുവര്‍ഷം മുമ്പ് നിര്‍മ്മിച്ച ശൗചാലയം മനുഷ്യ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാന്‍ വൈകിയപ്പോള്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിരുന്നു. ശൗചാലയം തുറന്ന് രണ്ടുമാസത്തിനുള്ളില്‍ ക്ലോസറ്റുകള്‍ അടക്കം സാമൂഹ്യവിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. സിവില്‍ സ്റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതു ജനങ്ങള്‍ക്ക് പ്രാഥമിക ആവശ്യം നിറവേറ്റാന്‍ സൗകര്യമില്ലാത്ത അവസ്ഥയാണിപ്പോഴുള്ളത്. ശൗചാലയത്തിന്റെ ശോചനീയാവസ്ഥ അറിയിച്ചെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്ന് പൗരസമിതി പ്രവര്‍ത്തകനായ പി പോത്തന്‍പറഞ്ഞു.





0 Comments