കേരള ഫെഡറേഷന്‍ ഫോര്‍ ദി കെയര്‍ ഓഫ് മെന്റലി ഡിസേബിള്‍ഡിന്റെയും, വേള്‍ഡ് അസോസിയേഷന്‍ ഫോര്‍ സൈക്കോ സോഷ്യല്‍ റീഹാബിലിറ്റേഷന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ സംസ്ഥാന തല സമ്മേളനം പാലാ മരിയസദനത്തില്‍ നടന്നു. പുതിയ മാനസിക ആരോഗ്യ നിയമഭേദഗതിയെക്കുറിച്ച് യോഗം ചര്‍ച്ചചെയ്തു. യോഗത്തില്‍ പാലാ മരിയസദനം ഡയറക്ടര്‍ സന്തോഷ് ജോസഫ് സ്വാഗതമാശംസിച്ചു. K.F.C.M.D പ്രസിഡന്റ് ടോമി മാത്യു അധ്യക്ഷനായിരുന്നു. WAPR മുന്‍ പ്രസിഡന്റ് ഡോ. ടി. മുരളി യോഗം ഉദ്ഘാടനം ചെയ്തു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഫാ.റോയ് വടക്കേല്‍, മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി അംഗം ഫാ. ജോഷ്വ ജോര്‍ജ്, WAPR സെക്രട്ടറി ഡോ. വി.കെ. രാധാകൃഷ്ണന്‍, കുര്യാക്കോസ് പടവന്‍, ഈരാറ്റുപേട്ട റോട്ടറി ക്ലബ് പ്രസിഡന്റ് ജീസണ്‍, ചാലി പാലാ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇടമറ്റം കെ.റ്റി.ജെ.എം ഹൈസ്‌കൂള്‍ റിട്ട. ചിത്രകല അധ്യാപകന്‍ സുകുമാരന്‍ നായരെ ആദരിച്ചു. ലോക പേപ്പര്‍ ബാഗ് ദിനത്തോടനുബന്ധിച്ചു പാലാ മരിയസദനത്തില്‍ ഈരാറ്റുപേട്ട റോട്ടറി ക്ലബ് സ്‌പോണ്‍സര്‍ ചെയ്ത മരിയസദനം പേപ്പര്‍ ബാഗ് യൂണിറ്റിന്റെ ആദ്യ പേപ്പര്‍ ബാഗുകള്‍ പാലാ റെയ്‌സസ് സ്‌പോര്‍ട്‌സ് സ്ഥാപന ഉടമ കെവിനു കൈമാറി. അറുപതിലധികം സ്ഥാപനങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ പങ്കെടുത്തു.





0 Comments