Breaking...

9/recent/ticker-posts

Header Ads Widget

പാലാ വൈദ്യുതി ഭവനു മുന്നില്‍ CITU, AITUC, INTUC തൊഴിലാളികളുടെ അനിശ്ചികാല സമരം രണ്ടാം ദിവസവും തുടര്‍ന്നു



പാലാ വൈദ്യുതി  ഭവനു മുന്നില്‍ CITU, AITUC, INTUC തൊഴിലാളികളുടെ അനിശ്ചികാല സമരം രണ്ടാം ദിവസവും തുടര്‍ന്നു. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ്  സംയുക്ത വൈദ്യുതി തൊഴിലാളി യൂണിയന്‍ സമരസമിതി  അനിശ്ചിതകാല സമരം നടന്നത്. രണ്ടാം ദിവസത്തെ സമരപരിപാടികള്‍ AITUC പാലാ മണ്ഡലം സെക്രട്ടറി  പി.ആര്‍.തങ്കച്ചന്‍ ഉദ്ഘാടനം ചെയ്തു. KSEBWA (CITU) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആര്‍ ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗം പ്രദീഷ് സി.പി അദ്ധ്യക്ഷത വഹിച്ചു.വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (AITUC) ഡിവിഷന്‍ സെക്രട്ടറി റോബിന്‍ പി ജേക്കബ് സ്വാഗതവും സെബാസ്റ്റ്യന്‍ മൈക്കിള്‍ നന്ദിയും പറഞ്ഞു. വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍ നായര്‍, അരുണ്‍ദാസ്, എം.ബി.പ്രസാദ്, ജില്ലാ കോര്‍ഡിനേഷന്‍ അംഗങ്ങളായ സന്തോഷ്, തോമസ് ജോണ്‍, ശ്രീകുമാര്‍, സുരേഷ് കുമാര്‍, അജിമോന്‍, അനൂപ് രാജ് എന്നിവര്‍ സംസാരിച്ചു.  ആത്മഹത്യാ ശ്രമം നടത്തിയ ജീവനക്കാരന്റെ കുടുംബം നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Post a Comment

0 Comments