Breaking...

9/recent/ticker-posts

Header Ads Widget

വൈദ്യുതി തൊഴിലാളികളുടെ സമരം മൂന്നാംഘട്ടത്തിലേക്ക്



കെഎസ്ഇബി മരങ്ങാട്ടുപിള്ളി സെക്ഷനിലെ  വര്‍ക്കര്‍ ബിജുമോന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ഉത്തരവാദിയായ പാലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്  വൈദ്യുതി തൊഴിലാളികളുടെ സമരം മൂന്നാംഘട്ടത്തിലേക്ക് കടന്നു. CITU, INTUC, AITUC സംഘടനകളുടെ നേതൃത്വത്തിലാണ് KSEB തൊഴിലാളികള്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിച്ചത്. പ്രതിഷേധ സമരം ബുധനാഴ്ച രാവിലെ സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ട്  റ്റി ആര്‍ രഘുനാഥ് ഉദ്ഘാടനം ചെയ്തു.  കെഎസ്ഇബി മരങ്ങാട്ടുപള്ളി സെക്ഷനിലെ തൊഴിലാളിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട പാലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കെതിരെ  നിയമനടപടി സ്വീകരിക്കുക, കെ എസ് ഇ ബി പാലാ ഡിവിഷന് കീഴിലെ കരാര്‍ നിയമനങ്ങള്‍ വിജിലന്‍സ് അന്വേഷിക്കുക, നിരന്തരം  കുഴപ്പങ്ങള്‍  സൃഷ്ടിക്കുന്ന KSEB പാലാ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കെതിരെ നിയമനടപടി  എടുക്കുക എന്നീ ആവശ്യങ്ങള്‍  ഉന്നയിച്ചാണ് സമരം ആരംഭിച്ചിട്ടുള്ളത്. വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് സമരസമിതി നേതാക്കള്‍  അറിയിച്ചു.  KSEB വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ബി പ്രസാദ് യേഗത്തില്‍ അധ്യക്ഷനായിരുന്നു. KSEBWA  CITU സംസ്ഥാന ഭാരവാഹി അരുണ്‍ ദാസ്, KPWC INTUC ജില്ലാ സെക്രട്ടറി മാത്യു EJ, AITUC ഡിവിഷന്‍ സെക്രട്ടറി റോബിന്‍ ജേക്കബ്, KSEBWA സംസ്ഥാന ഭാരവാഹികളായ ഉദയകുമാര്‍ കെ ബി, റെജി മത്തായി, സി ഐ റ്റി യൂ ജില്ലാ ജോയിന്റ് സെക്രട്ടറി. ഷാര്‍ലി  മാത്യു, ഏരിയ പ്രസിഡന്റ് . ജോയ് കുഴിപ്പാല തുടങ്ങിയ വിവിധ  ട്രേഡ് യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു.




Post a Comment

0 Comments